കെ സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണ് വാരിയിടാൻ കോൺഗ്രസ് പ്രവർത്തകർ അനുവദിക്കില്ലെന്ന് വി ഡി സതീശൻ
കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണ് വാരിയിടാൻ കോൺഗ്രസ് പ്രവർത്തകർ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു ഭീഷണിയും വേണ്ട. അത്തരം ഭീഷണികൾ ഒന്നും ഇവിടെ വിലപ്പോവില്ലെന്ന് സതീശൻ പറഞ്ഞു.
കേരളത്തിൽ ഇപ്പോൾ അരങ്ങേറുന്നത് ഗുണ്ടാ രാഷ്ട്രീയം ആണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഗുണ്ടാ കോറിഡോർ ആണ് കേരളത്തിൽ കൊണ്ടുവന്നിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഗുണ്ടാ കോറിഡോറുണ്ട്.
തെരുവ് ഗുണ്ടകളെ സ്പോൺസർ ചെയ്യുന്നത് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിയെപ്പോലുള്ള നേതാക്കന്മാരാണെന്ന് സതീശൻ കുറ്റപ്പെടുത്തി. ഓരോ ജില്ലയിലും ഗുണ്ടകളെ വളർത്തുന്നതും മയക്കുമരുന്ന് സംഘങ്ങളെ വളർത്തുന്നതും സി പി എം നേതാക്കന്മാരാണ്. ഗുണ്ടകളുമായുള്ള സമ്പർക്കവും സഹവാസവും കൂടിയതിനാലാണ് സി പി എം ജില്ലാ സെക്രട്ടറിയുടെ ഭാഷ തെരുവ് ഗുണ്ടകളുടേതിന് സമാനമായതെന്നും സതീശൻ തുറന്നടിച്ചു.