കോതകുളം വട്ടപ്പരത്തിയിലെ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.
കൊവിഡ് മഹാമാരിയിൽ ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന വട്ടപ്പരത്തി കോളനിയിലെ കുടുംബങ്ങൾക്കും, 18-ആം വാർഡിലെ നിർധനരായവർക്കുമാണ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തത്. യുവജന കൂട്ടായ്മ അംഗങ്ങളായ അക്ഷയ് മാറിയ പുരയ്ക്കൽ, ഹരി കാരേപറമ്പിൽ, അജേഷ് പനക്കൽ, വിജേഷ് പനക്കൽ, ഹരികൃഷ്ണ കാഞ്ഞിരപറമ്പിൽ, സേവാഗ് തെക്കിനിയേടത്ത്, സബിൻ പൂക്കോട്ട്, പ്രെജിനിഷ് മേപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.