വാഹനക്കുടിശ്ശിക തീർപ്പാക്കണം

മോട്ടോർ ക്യാബുകളും ടൂറിസ്റ്റ് മോട്ടോർ ക്യാബുകളുടെയും ഒറ്റത്തവണ നികുതിയുടെ മുടങ്ങിയ തവണകൾ നവംബർ 10നകം വാഹന ഉടമകൾ തിരിച്ചടക്കണമെന്ന് തൃശൂർ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. 2014 ഏപ്രിൽ ഒന്നിനും 2017 മാർച്ച് എട്ടിനും ഇടയിൽ രജിസ്റ്റർ ചെയ്തതും അഞ്ച് വർഷത്തെ നികുതി അടച്ചതുമായ വാഹനങ്ങൾക്ക് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ 15 വർഷത്തെ നികുതിഅടവിൽ, ബാക്കി 10 വർഷത്തെ നികുതി തവണകളായി അടക്കാൻ അനുമതി നൽകിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ മുടങ്ങിയ 4 തവണകളാണ് ഇപ്പോൾ ഒരുമിച്ച് തിരിച്ചടയ്ക്കേണ്ടത്. ബാക്കിയുള്ള ആറ് തവണകൾ ഏപ്രിൽ ഒമ്പതിന് നൽകിയ ഉത്തരവ് പ്രകാരം ദ്വൈമാസ തവണകളായും അടക്കണം.

Related Posts