വീട്ടിൽ വാഹനം എത്രയെണ്ണം ആയാലും ഇൻഷുറൻസ് ഒന്നുമതി

കൊച്ചി: വാഹന ഉടമകൾക്കും ഇൻഷ്വറൻസ് കമ്പനികൾക്കും ഒരുപോലെ നേട്ടമാകുംവിധം പ്രീമിയം നിർണയരീതി അടിമുടി പൊളിച്ചെഴുതാൻ അനുമതി നൽകി ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യ. സഞ്ചരിക്കുന്ന ദൂരം, ഡ്രൈവിംഗ് രീതി എന്നിവ വിലയിരുത്തിയാണ് പ്രീമിയം തുക നിശ്ചയിക്കുക. ഒന്നിലധികം വാഹനങ്ങൾ കാർ, ടൂവീലർ സ്വന്തമായി ഉള്ളവർ വെവ്വേറെ പോളിസി എടുക്കുന്നതിന് പകരം ഒറ്റ ഇൻഷ്വറൻസ് എടുക്കാവുന്ന 'ഫ്ളോട്ടർ" ഇൻഷ്വറൻസ് പോളിസിക്കും ഐആർഡിഎഐ അനുമതി നൽകി.

വാഹനങ്ങളുടെ ഓൺ ഡാമേജ് കവറേജിൽ വാഹന ഉടമയുടെ ഡ്രൈവിംഗ് രീതി, സഞ്ചരിക്കുന്ന ദൂരം തുടങ്ങിയ വിവരങ്ങൾ അടിസ്ഥാനമാക്കി ആഡ്-ഓൺ പോളിസി പുറത്തിറക്കാനാണ് ജനറൽ ഇൻഷ്വറൻസ് കമ്പനികളോട് ഐആർ ഡി എ ഐ ആവശ്യപ്പെട്ടത്. ടെക്‌നോളജി അധിഷ്‌ഠിതമായി വിവരങ്ങൾ ശേഖരിച്ചാകും പോളിസി പ്രീമിയം നിർണയിക്കുക

Related Posts