വിജയോത്സവം ഉദ്ഘാടനം ചെയ്തു
അഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ വിജയോത്സവം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ റവന്യൂ മന്ത്രി അനുമോദിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ അഞ്ച് വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. പ്ലസ് ടു പരീക്ഷയിൽ മൂന്ന് വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.
ചടങ്ങിൽ മന്ത്രി കെ രാജൻ, കോർപറേഷൻ മേയർ എം കെ വർഗീസ് എന്നിവരെ ആദരിച്ചു. കോർപ്പറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻപ്പിൽ എം യു ബേബി, പ്രധാന അധ്യാപിക ഗായത്രി വി ജി, അധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.