യൂട്യൂബിൽ ഇടാൻ മൂർഖൻ പാമ്പുകളെ വെച്ച് വീഡിയോ പിടുത്തം; പാമ്പുകടിയേറ്റ യുവാവ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ

മാരക വിഷമുള്ള മൂർഖൻ പാമ്പുകളെ വെച്ച് മരണക്കളി കളിച്ച യുവാവ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ. കർണാടകത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മാരക വിഷമുള്ള മൂർഖൻ പാമ്പുകളെ വെച്ച് മരണക്കളി കളിച്ച യുവാവ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ. കർണാടകത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

മൂന്ന് പാമ്പുകളുമായി മാസ് സെയ്ദ് എന്ന യുവാവ് നടത്തിയ കളിയാണ് പാമ്പ് കടിയിൽ കലാശിച്ചത്. സിർസിയിൽ നിന്നുള്ള പാമ്പ് പ്രേമിയാണ് മാസ് സെയ്ദ്. യൂട്യൂബിൽ ഇടാനാണ് ഇയാൾ പാമ്പുകളെ വെച്ച് വീഡിയോ ചിത്രീകരിച്ചത്. ഭീതി ജനിപ്പിക്കുന്ന രീതിയിലാണ് യുവാവ് മൂർഖൻ പാമ്പുകളെ കൈകാര്യം ചെയ്തതെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു.

പാമ്പുകളുടെ മുന്നിൽ സെയ്ദ് കുനിഞ്ഞുനിൽക്കുന്നതും അവയുടെ വാലിൽ പിടിച്ച് വലിക്കുന്നതും പത്തി വിടർത്തി നിൽക്കുന്ന പാമ്പുകളെ പ്രകോപിപ്പിക്കുന്ന മട്ടിൽ കൈയും കാലുമെല്ലാം ചലിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഇത്തരം ആംഗ്യങ്ങളോട് അപകടകരമായാണ് പാമ്പുകൾ പ്രതികരിക്കുകയെന്ന് വിദഗ്ധർ പറഞ്ഞു.

സെയ്ദിൻ്റെ യൂട്യൂബ് ചാനൽ മുഴുവൻ ഇതുപോലുള്ള വീഡിയോകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 46 വയൽ ആൻ്റി വെനമാണ് സെയ്ദിന് നൽകിയതെന്നും ഇയാൾ അപകടനില തരണം ചെയ്തെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Related Posts