കോഴിപ്പറമ്പിൽ ശ്രീ ദിവ്യരാജരാജേശ്വരി ക്ഷേത്രത്തിൽ വിജയദശമി ആചരണ പരിപാടികൾ നടന്നു .

കൈപ്പമംഗലം : കോഴിപ്പറമ്പിൽ ശ്രീ ദിവ്യരാജരാജേശ്വരി ക്ഷേത്രത്തിൽ വിജയദശമിയോട് അനുബന്ധിച്ചുള്ള ചടങ്ങുകളും വിശേഷാൽ പൂജകളും നടന്നു .അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു . ഉദയാസ്തമയ പൂജ, അന്നദാനം, ചുറ്റുവിളക്ക്, നിറമാല തുടങ്ങി പൂർണദിന ആചരണ പരിപാടികളാണ് വിജയദശമിയോട് അനുബന്ധിച്ച് നടക്കുക . കോഴിപ്പറമ്പിൽ കുടുംബാംഗങ്ങളും നിരവധി ഭക്ത ജനങ്ങളും പങ്കെടുത്തു . ക്ഷേത്രം തന്ത്രിയും, ഭാരവാഹികളും ചടങ്ങുകൾക്ക് നേതൃത്വം നൽകി

Related Posts