ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു
രാവിലെ മഹാഗണപതി ഹോമം, മഹാദേവനും, മഹാവിഷ്ണുവിനും,സരസ്വതി ദേവിക്കും വിശേഷാൽ പൂജകൾ നടന്നു. ഗ്രന്ഥം പൂജ എടുപ്പ്, എഴുത്തിനിരുത്തൽ ചടങ്ങ് എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി സജീവ് എമ്പ്രാന്തിരി മുഖ്യകാർമ്മികത്വം വഹിച്ചു. ചടങ്ങുകൾക്ക് എമ്പ്രാന്തിരിമായ ജയൻ, ആദിത്യൻ, വെങ്കിട്ടരമണൻ, ഗോപാലകൃഷ്ണൻ എന്നിവർ സഹകാർമ്മികരായി. തുടർന്ന് ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനെയും, സംസ്ഥാന അവാർഡ് ജേതാവ് പി.രമേശൻ മാഷിനേയും മേൽശാന്തി സജീവ് എമ്പ്രാന്തിരി പൊന്നാട അണിയിച്ച് ആദരിച്ചു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങുകൾ.