ഒമാനിൽ മരണപ്പെട്ട തൃശൂർ സ്വദേശി വിമൽ കൃഷ്ണയുടെ മൃതദേഹം നവംബർ 25 ന് രാവിലെ നാട്ടിലെത്തും.
വലപ്പാട്: ഒമാനിൽ മരണപ്പെട്ട ഇബ്രി ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി വിമൽ കൃഷ്ണയുടെ (15) മൃതദേഹം നവംബർ 25 ന് രാവിലെ നാട്ടിലെത്തിക്കും. സംസ്കാര കർമ്മം അന്നേ ദിവസം വലപ്പാട് വീട്ടുവളപ്പിൽ നടക്കും.
നവംബർ 20 നാണ് ഒമാൻ ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിൽ വീട്ടിനുളളിൽ വിമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ വലപ്പാട് തെക്കേപ്പനക്കൽ ബാലകൃഷ്ണന്റെ കൊച്ചുമകനാണ്, അച്ഛൻ വിനയൻ ഇബ്രിയിൽ കോളജ് അധ്യാപകനാണ്, അമ്മ: ഷാനി