പൂരം എക്സിബിഷനിൽ ലഹരിക്കെതിരെ വിമുക്തി സ്റ്റാൾ

തൃശൂർ പൂരം എക്സിബിഷനിൽ എക്സൈസ് വിമുക്തി സ്റ്റാൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

ലഹരി ബോധവത്കരണത്തിനായി ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ബോർഡുകളും മോഡലുകളും വിഡിയോകളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ഹെൽപ് ലൈൻ നമ്പർ അടങ്ങിയ കാർഡുകളും പോസ്റ്ററുകളും വിതരണം ചെയ്യും. എക്സൈസ് വകുപ്പിന് കീഴിലുള്ള സൗജന്യ ഡീഅഡിക്ഷൻ സെന്ററിനെ കുറിച്ച് വിശദീകരിക്കുന്ന പ്രത്യേക കൗണ്ടറും സ്റ്റാളിൽ പ്രവർത്തിക്കുന്നുണ്ട്.

അസി. എക്സൈസ് കമ്മിഷണർ കെ.എസ് സുരേഷ് പദ്ധതി വിശദീകരണം നടത്തി. എക്സൈസ് തൃശൂർ റേഞ്ച് ഇൻസ്‌പെക്ടർ കെ അബ്ദുൽ അഷ്‌റഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സൈസ് ഇൻസ്‌പെക്ടർ യു സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസറും സ്റ്റാഫ് അസ്സിസിയേഷൻ ജില്ലാ പ്രസിഡന്റ് പി വി ബെന്നി, പ്രിവന്റിവ് ഓഫീസർ ടി ജി മോഹനൻ, ദേശമംഗലം മലബാർ എഞ്ചിനീയറിംഗ് കോളേജ് ഡീൻ പ്രൊഫ. അജിത്ത് കുമാർ, ചിറ്റിലപ്പിള്ളി ഐഇഎസ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. എസ് ബ്രില്ലി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ദേശമംഗലം മലബാർ എഞ്ചിനീയറിംഗ് കോളേജിലെയും ചിറ്റിലപ്പിള്ളി ഐഇഎസ് എഞ്ചിനീയറിംഗ് കോളേജിലേയും വിദ്യാർഥികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ മോഡലുകൾ കോളേജ് പ്രതിനിധികൾ എക്സൈസ് അസി. കമ്മീഷണർക്ക് കൈമാറി.

Related Posts