വിനയ് ഫോർട്ട് നായകനാവുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു; ഏത് പ്രായത്തിലും രൂപത്തിലും ഉള്ളവർക്ക് അപേക്ഷിക്കാം

വിനയ് ഫോർട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ഏത് പ്രായത്തിലും രൂപത്തിലുമുള്ളവർക്ക് അവസരമുണ്ട്. നന്നായി അഭിനയിക്കാം എന്ന് ആത്മവിശ്വാസമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും അപേക്ഷിക്കാം.

മെയ് മാസത്തിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. താത്പര്യമുള്ളവർ filmthefamily@gmail.com എന്ന ഇ മെയിൽ വിലാസത്തിലാണ് അപേക്ഷകൾ അയയ്ക്കേണ്ടത്. വീഡിയോകളും ചിത്രങ്ങളും അടങ്ങുന്ന ബയോഡാറ്റ 2022 ഫെബ്രുവരി 15-ന് മുമ്പായി അയയ്ക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഓഡിഷൻ ഉണ്ടായിരിക്കും.

ഇടുക്കി, കോട്ടയം ജില്ലകളിൽ ഉള്ളവർക്ക് മുൻഗണനയുണ്ടെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Related Posts