വിരാട് കോലിയുടെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനുനേരെ ബലാത്സംഗ ഭീഷണി; ഡൽഹി വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

ടി20 ക്രിക്കറ്റിൽ പാകിസ്താനോട് പരാജയപ്പെട്ടതിനെ തുടർന്ന് അതിരൂക്ഷമായ സൈബർ ആക്രമണമാണ് വിരാട് കോലിയും കുടുംബവും നേരിട്ടത്. ടീം മേറ്റായ മുഹമ്മദ് ഷാമിക്കെതിരെയുണ്ടായ മതപരമായ അധിക്ഷേപങ്ങൾക്കും ട്രോളുകൾക്കും എതിരെ കോലി രംഗത്തു വന്നിരുന്നു. തുടർന്ന് ഒമ്പതുമാസം പ്രായമുള്ള കോലിയുടെ കുഞ്ഞിനു നേരെപ്പോലും സൈബർ തെമ്മാടികൾ റേപ്പ് ഭീഷണി ഉയർത്തി. സംഭവത്തിൽ സ്വമേധയാ കേസെടുത്തിരിക്കുകയാണ് ഡൽഹി വനിതാ കമ്മിഷൻ. മാധ്യമ വാർത്തകൾ ആധാരമാക്കിയാണ് നടപടി.

delhicommissionforwoman

കോലിക്കും കുടുംബത്തിനും നേരെയുണ്ടായ സൈബർ ആക്രമണവും ബലാത്സംഗ ഭീഷണിയും ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും ഇക്കാര്യത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മിഷൻ, ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ കമ്മിഷനുമുമ്പിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റാരോപിതരെ തിരിച്ചറിഞ്ഞോ, അറസ്റ്റ് ചെയ്തോ, അറസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ അതിനുള്ള വിശദീകരണം, വിഷയത്തിൽ പൊലീസ് ഇതിനോടകം കൈക്കൊണ്ട നടപടികൾ എന്നിവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഹാജരാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. നവംബർ എട്ടാം തിയതിക്കു മുമ്പായി റിപ്പോർട്ട് നൽകണം.

Related Posts