വിദ്യാർഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും 10 വർഷം കാലാവധിയുള്ള ഗോൾഡൻ വിസ നൽകാനൊരുങ്ങി യു എ ഇ.

ദുബായ്:

ഉന്നത മാർക്കു നേടുന്ന യു എ ഇ യിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും യു എ ഇ 10 വർഷം കാലാവധിയുള്ള ഗോൾഡൻ വിസ നൽകും. ഉന്നത പഠനിലവാരം പുലർത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാർഥികൾക്കു കൂടി ഗോൾഡൻ വിസ നൽകാൻ യു എ ഇ തീരുമാനിച്ചത്. യു എ ഇയിലെ യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉയർന്ന നിലവാരം പുലർത്തുന്നവർക്ക് നേരത്തേതന്നെ ഗോൾഡൻ വിസ നൽകുന്നുണ്ട്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും വിദഗ്ധർക്കും സംരംഭകർക്കും പത്തുവർഷം കാലാവധിയുള്ള ഗോൾഡൻ വിസ നേരത്തേതന്നെ നൽകുന്നുണ്ട്. ഇതിലേക്കാണ് ഇപ്പോൾ ഹൈസ്കൂൾ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കാർ സ്കൂളുകളിലെയും സ്വകാര്യ സ്കൂളുകളിലെയും വിദ്യാർഥികളെ ഒരുപോലെ ഇതിലേക്ക് പരിഗണിക്കും. ഹൈസ്കൂൾ ക്ലാസുകളിൽ വാർഷിക പരീക്ഷയിൽ 95 ശതമാനമോ അതിൽ കൂടുതലോ മാർക്ക് വാങ്ങുന്ന വിദ്യാർഥികൾക്കാണ് ഗോൾഡൻ വിസ നൽകുക.

Related Posts