നാട്ടികയിലെ മത്സ്യത്തൊഴിലാളികൾക്കും ആശാ വർക്കർമാർക്കും വിഷുകൈനീട്ടവുമായി സുരേഷ് ഗോപി
തൃപ്രയാർ: നാട്ടികയിലെ മത്സ്യത്തൊഴിലാളികൾക്കും ആശാ വർക്കർമാർക്കും വിഷുക്കോടിയും വിഷുകൈനീട്ടവുമായി സിനിമാതാരം സുരേഷ് ഗോപി. ബി ജെ പി നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അറുന്നൂറിൽ അധികം മത്സ്യത്തൊഴിലാളികൾക്ക് വിഷുക്കോടിയും ആയിരത്തോളം പേർക്ക് വിഷു കൈനീട്ടവും വിതരണം ചെയ്തു. പാരമ്പര്യമായി പാലിച്ചു വരുന്ന ശീലമാണ് വിഷുകൈനീട്ടം കൊടുക്കുന്നതെന്നും, അതിന് രാഷ്ട്രീയ നിറം നല്കേണ്ടതില്ല എന്നും, അദാനിയുടെയോ അംബാനിയുടേയോ പണമല്ല, മറിച്ച് താൻ കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു സമ്പാദിയ്ക്കുന്നതിന്റെ ഒരു വിഹിതമാണ് ജീവകാരുണ്യ പ്രവർത്തനത്തിലൂടെ അർഹതപ്പെട്ടവർക്ക് നൽകുന്നതെന്നും അതിനെ വിമർശിക്കുന്നവരുടേത് ദുഷ്ടലാക്കാണെന്ന് ജനത്തിനറിയാമെന്നും സുരേഷ്ഗോപി പറഞ്ഞു.
പാരമ്പര്യവേഷത്തിൽ മഹിളകൾ താലപ്പൊലിയും ആരതിയുമായാണ് ചടങ്ങിനെത്തിയ സുരേഷ് ഗോപിയെ വരവേറ്റത്, സംസ്ഥാന ജന. സെക്രട്ടറി സി ആർ രാജേഷിന്റെ നേതൃത്വത്തിൽ മത്സ്യ പ്രവർത്തക സംഘം പ്രതിനിധികൾ പൊന്നാടയണിയിച്ചു. പ്ലസ് 2 വിദ്യാർത്ഥിയായ ശ്രീഹരി മുരളി വരച്ച സുരേഷ് ഗോപിയുടേയും പത്നിയുടേയും ഛായാചിത്രം സമ്മാനിച്ചു. ബി ജെ പി മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ കെ ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു. ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ് കുമാർ, ജസ്റ്റിൻ ജേക്കബ്ബ്, പൂർണ്ണിമ സുരേഷ്, ലോജനൻ അമ്പാട്ട്, ഇ പി ഝാൻസി, സേവ്യൻ പള്ളത്ത്, എസ് എൻ ഡി പി നാട്ടിക യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, ധീവരസഭ കരയോഗം പ്രസിഡണ്ട് വിജയൻ പനക്കൽ, കൊടിയമ്പുഴ ദേവസ്വം പ്രസിഡണ്ട് നാരായണൻ, സെക്രട്ടറി പീതാംബരൻ, ലാൽ ഊണുങ്ങൽ, ഗോകുൽ കരീപ്പിള്ളി, നിഷ പ്രവീൺ, റിനി കൃഷ്ണപ്രസാദ്, ഭഗിനി സുനിൽ, നവീൻ മേലേടത്ത്,സജ്ജിനി ഉണ്ണിയാരംപുരയ്ക്കൽ, പത്മിനി പ്രകാശൻ, സുധീർ കെ എസ്, ബേബി പി കെ, സെന്തിൽകുമാർ, കെ ആർ മോഹനൻ, വേലായുധൻ മയൂർ, മനേഷ് നളൻ, ആശിഷ് എന്നിവർ നേതൃത്വം നല്കി.