ഇന്ത്യക്കാരി ഹർനാസ് സന്ധു വിശ്വസുന്ദരി; വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത് 21 വർഷത്തിനുശേഷം

പഞ്ചാബിൽ നിന്നുള്ള 21 കാരി ഹർനാസ് സന്ധു വിശ്വസുന്ദരി. ഇസ്രയേലിലെ ഐലറ്റിൽ നടന്ന മത്സരത്തിലാണ് ഹർനാസ് വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയത്. 21 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യക്കാരി വിശ്വസുന്ദരിയാവുന്നത്.
വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി സുസ്മിത സെന്നാണ്. 1994-ൽ ആയിരുന്നു മിസ് യൂണിവേഴ്സ് പുരസ്കാരം രാജ്യത്തേക്ക് കടന്നുവരുന്നത്.
2000-ത്തിൽ ലാറ ദത്തയിലൂടെ രണ്ടാം തവണയും വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തി.