ആനപ്പാന്തം ഊരിലെ കുരുന്നുകള്‍ക്കായി ദൃശ്യ കലാക്യാമ്പ്
ചാലക്കുടി ഫോറസ്റ്റ് ഡിവിഷന്‍ വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് പരിധിയിലെ ആനപ്പാന്തം ഊരില്‍ കാടാര്‍ വിഭാഗത്തിലെ കുട്ടികള്‍ക്കായി സംസ്ഥാന വന വികസന ഏജന്‍സിയുടെ നേതൃത്വത്തില്‍ നടത്തുന്ന കരിമ്പ് ദൃശ്യകലാ ക്യാമ്പ് ഇന്ന് മുതല്‍ ( സെപ്റ്റംബര്‍ 25) അഞ്ച് ദിവസങ്ങളിലായി നടക്കും.
നാല് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി കോവിഡ് കാലത്തെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് വേണ്ടി കാലടി സംസ്‌കൃത സര്‍വ്വകലാശാല ദൃശ്യകലാ വിഭാഗം പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ട്രസ്പാസേഴ്‌സിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. കുട്ടികള്‍ക്ക് കളിമണ്‍ രൂപങ്ങളുടെ നിര്‍മാണം, ചിത്രകല തുടങ്ങിയവയില്‍ പരിശീലനം നല്‍കും.
പരിപാടിയുടെ ഉദ്ഘാടനം രാവിലെ പത്തിന് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വഹിക്കും. പഞ്ചായത്ത് അംഗം ചിത്ര സുരാജ്, ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സംബുദ്ധ മജുംദര്‍, പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ടി എസ് മാത്യു, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സന്തോഷ് കുമാര്‍, ചട്ടിക്കുളം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വീണ ദേവി, ചാലക്കുടി ഡിവിഷന്‍ കോര്‍ഡിനേറ്റര്‍ ഇ പി പ്രസീത തുടങ്ങിയവര്‍ പങ്കെടുക്കും