വിഴിഞ്ഞം തുറമുഖം; കടൽക്ഷോഭത്തിനും തീരശോഷണത്തിനും കാരണമാകില്ലെന്ന് പഠന റിപ്പോർട്ട്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം തിരുവനന്തപുരത്തിന്‍റെ തീരപ്രദേശങ്ങളായ വലിയതുറ, ശംഖുമുഖം എന്നിവിടങ്ങളിൽ കടൽക്ഷോഭത്തിനും തീരശോഷണത്തിനും കാരണമാകില്ലെന്ന് പഠന റിപ്പോർട്ട്. ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ നിർദേശപ്രകാരം ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ. മുട്ടം-കോവളം സെഡിമെന്‍റൽ സെൽ പ്രദേശത്താണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നടക്കുന്നത്. ഇവിടെ എന്തെങ്കിലും പാരിസ്ഥിതിക ആഘാതം ഉണ്ടായാൽ അത് പുറത്തുള്ള പ്രദേശങ്ങളിലേക്ക് പടരില്ലെന്നും പഠനം പറയുന്നു. തെക്കൻ തീരത്ത് മുമ്പെങ്ങുമില്ലാത്തവിധം വലിയ ചുഴലിക്കാറ്റുകളുടെ സ്വാധീനം ഉണ്ടാവുന്നതാണ് തീരദേശ മണ്ണൊലിപ്പിന്‍റെ പ്രധാന കാരണമെന്നാണ് പഠനം കണ്ടെത്തിയത്.