വി കെ മോഹനൻ കാർഷീക സംസ്കൃതി പഞ്ചായത്ത് തല ക്ലസ്റ്റർ രൂപീകരണം നടന്നു

വലപ്പാട് : വി കെ മോഹനൻ കാർഷീക സംസ്കൃതി ചെയർമാൻ അഡ്വ: വി എസ് സുനിൽകുമാർ വലപ്പാട് എലുവങ്കൽ മേരി വിത്സന്റെ വസതിയിൽ മഴ മറയ്ക്കൂള്ളിൽ തൈ നട്ട് പഞ്ചായത്ത് തല ക്ലസ്റ്റർ രൂപീകരണം ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിന്റെ ഞങ്ങളും കൃഷിയിലെക്ക് എന്ന പരിപാടിയും, വികെ മോഹനൻ കാർഷിക സംസ്കൃതിയും സംയുക്തമായി ജില്ലയിലെ ഓരോ പഞ്ചായത്തിലും അഞ്ച് ഏക്കർ പുരയിടങ്ങളിലും കൃഷിയിടങ്ങളിലുമായി കൃഷി വ്യാപിപ്പിക്കാനുള്ള ക്ലസ്റ്ററുകൾ രൂപീകരിക്കേണ്ടതുണ്ടെന്നും വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിനും കാർഷിക സംസ്കാരം വ്യാപിപ്പിക്കേണ്ടത് നമ്മളുടെ ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

vs sunil kumar.jpeg

ചടങ്ങിൽ വലപ്പാട് പഞ്ചായത്തിലെ വനിതാ കർഷകരായ മേരി വിത്സനെയും, ഡോളി റിനോയെയും പൊന്നാടയണിയിച്ച് ആദരിച്ചു. സംസ്കൃതി മണ്ഡലം ചെയർമാൻ വി ആർ മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കൺവീനർ കെ.കെ.രാജേന്ദ്രബാബു പദ്ധതി വിശദീകരണം നടത്തി. സുചിന്ദ് പുല്ലാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ കോഡിനേറ്റർ ( മുൻകൃഷി ഓഫീസർ) എൻ.കെ.തങ്കരാജ് കർഷകർക്കാവശ്യമുള്ള പഠന ക്ലാസ് നടത്തി. വലപ്പാട് കൃഷി ഓഫീസർ ഫാജിത റഹ്മാൻ, രാജൻ പട്ടാട്ട്, കണ്ണൻ വലപ്പാട്, സി.കെകുട്ടൻ, സീന കണ്ണൻ, വസന്തദേവ ലാൽ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് എത്തിയവർക്ക് മേരി വിത്സൻ നന്ദി രേഖപ്പെടുത്തി.

Related Posts