ഇനി വോയിസ് നോട്ടുകൾ സ്റ്റാറ്റസാക്കാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്

അങ്ങനെ വാട്സ്ആപ്പിൽ 'വോയ്സ് നോട്ട്സ്' സ്റ്റാറ്റസ് ആക്കുവാനുള്ള ഫീച്ചറും വന്നു. വാട്സ്ആപ്പിന്റെ ഫീച്ചർ ട്രാക്കറായ വാബീറ്റഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വാട്സ്ആപ്പ് ബീറ്റയുടെ 2.23.2.8 പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്ത ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ ഉപയോഗിച്ച് തുടങ്ങാം. ബീറ്റാ പതിപ്പ് ഉള്ളവർ എത്രയും വേഗം വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്ത് ഈ ഫീച്ചർ പരീക്ഷിക്കണം. ടെക്സ്റ്റുകൾ, വീഡിയോകൾ, ഇമേജുകൾ എന്നിവ സ്റ്റാറ്റസായി സ്ഥാപിക്കാനുള്ള ഓപ്ഷൻ നിലവിൽ വാട്സ്ആപ്പിലുണ്ട്. എന്നിരുന്നാലും, ഇപ്പോൾ മുതൽ നിങ്ങൾക്ക് പറയാനുള്ളത് വോയ്സ് സന്ദേശങ്ങളായി സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനും കഴിയും. റെക്കോർഡിംഗ് സമയം 30 സെക്കൻഡ് ആണ്. എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത നിലയിൽ വോയ്സ് കുറിപ്പുകൾ സ്റ്റാറ്റസുകളായി പങ്കിടും. ഉപയോക്താക്കൾക്ക് റെക്കോർഡ് ചെയ്ത ശബ്ദ സന്ദേശങ്ങൾ റദ്ദാക്കാനും തുടർന്ന് അവ നീക്കം ചെയ്യാനും കഴിയും. 24 മണിക്കൂറിന് ശേഷം, മറ്റ് സ്റ്റാറ്റസുകളെപ്പോലെ വോയ്സ് കുറിപ്പുകളും അപ്രത്യക്ഷമാകും.

Related Posts