അടുക്കളപ്പാറ- ആനവാരി പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നു

68 ലക്ഷം രൂപയുടെ പ്രവർത്തികൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ച് റവന്യൂവകുപ്പ് മന്ത്രി കെ.രാജൻ

അടുക്കളപ്പാറ- ആനവാരി പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നു. 68 ലക്ഷം രൂപ അനുവദിച്ച് പ്രവർത്തികൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി റവന്യൂവകുപ്പ് മന്ത്രി കെ.രാജൻ അറിയിച്ചു

അടുക്കളപ്പാറ-ആനവാരി പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി അടുക്കളപ്പാറ ട്രാൻസ്ഫോർമറിന് കീഴിലുള്ള എല്ലാ എൽ.ടി ലൈനുകളും ആറ് കിലോമീറ്റർ ദൂരത്തിൽ ഏരിയൽ ബഞ്ച്ഡ് കേബിൾ ത്രീ ഫേസ് ലൈനാക്കി മാറ്റുന്നതിനാണ് തുക അനുവദിച്ചത്. ഒക്ടോബർ അവസാനത്തോടെ പ്രവർത്തി പൂർത്തിയാകും.

പട്ടിക്കാട് ചാണോത്ത് ഭാഗത്തേയ്ക്ക് 1.2 കിലോമീറ്റർ ദൂരം എ ബി സി കേബിൾ ആക്കുന്ന പ്രവർത്തി പൂർത്തീകരിച്ചു.പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷന് സമീപം മരച്ചില്ലകൾ വീണ് വൈദ്യുതി തടസം വരുന്നത് ഒഴിവാക്കാനായി ഏരിയൽ ബഞ്ച്ഡ് കേബിൾ സ്ഥാപിച്ചതായും മന്ത്രി അറിയിച്ചു. കെ എസ് ഇ ബി എക്സി. എൻജിനിയർ കെ.കെ. ബൈജു, അസി.എക്സി.എൻജിനിയർ കെ.കെ.ഷാജി, അസി.എൻജിനിയർ ഇ.എസ്.ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തികൾ നടത്തുന്നത്.

Related Posts