വൊളൻ്റിയർ നിയമനം
ഇരിങ്ങാലക്കുട ജല അതോറിറ്റിയിൽ ജല ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി വൊളൻ്റിയർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 3 ന് വൈകുന്നേരം അഞ്ചു മണിക്ക് മുൻപായി eekwaijk@gmail.com എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. യോഗ്യത സിവിൽ /മെക്കാനിക്കൽ എഞ്ചിനീയറിങിൽ ഡിപ്ലോമ /ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. ജല വിതരണ രംഗത്തെ പ്രവൃത്തി പരിചയം അധിക യോഗ്യതയായി പരിഗണിക്കും. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മൊബൈൽ നമ്പർ എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.