വലപാട് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ വി പി ആർ പി (ഗ്രാമകം) ട്രെയിനിംഗ് സംഘടിപ്പിച്ചു

തൃശൂർ: വലപാട് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ വി പി ആർ പി (ഗ്രാമകം) ട്രെയിനിംഗ് കെ സി വാസു മെമ്മോറിയൽ ഹാളിൽ വെച്ച് നടന്നു. ചെയർപേഴ്സൺ സുനിത ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡണ്ട് ഷിനിത ആഷിഖ് മുഖ്യാതിഥി ആയി. വൈസ് പ്രസിഡണ്ട് ജിത്ത് പരിപാടി ഉൽഘാടനം ചെയ്തു. ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ ആശംസകൾ അറിയിച്ചു. ബ്ലോക്ക് കോഡിനേറ്റർ അർച്ചന, എസ് ഡി കൺവീനർ വി വി അനിത, സിഡിഎസ് മെമ്പർമാരായ ലതാ കിഷോർ, ഷീജ ലോഹിതാക്ഷൻ, സീന ചന്ദ്രൻ, സുരേഖ സുധീർ,സ്മീന ശൈലേഷ് എന്നിവർ പങ്കെടുത്തു.

ഫോർച്യൂൺ ടീം അംഗം ഷൈലജ പ്രദീപ് കുടുംബശ്രീ അംഗങ്ങൾക്ക് ക്ലാസ്സ് എടുത്തു.

Related Posts