വടക്കാഞ്ചേരി അപകടം; മരിച്ചവരിൽ ദേശീയ ബാസ്കറ്റ് ബോൾ താരവും
By admin
പാലക്കാട്: വടക്കാഞ്ചേരി ബസപകടത്തിൽ മരിച്ചവരിൽ ഒരു ദേശീയ ബാസ്കറ്റ്ബോൾ കളിക്കാരനും ഉൾപ്പെടുന്നു. തൃശ്ശൂർ ജില്ലയിലെ നടത്തറ സ്വദേശി രവിയുടെ മകനാണ് 24 കാരനായ രോഹിത്. കെ എസ് ആർ ടി സി ബസിലെ യാത്രക്കാരനായിരുന്നു 24 കാരനായ രോഹിത് രാജ്. രോഹിതിന്‍റെ മൃതദേഹം ബന്ധുക്കൾ കണ്ട് സ്ഥിരീകരിക്കുകയും ചെയ്തു.