ചുമര്‍ ശില്പകലാ ക്യാമ്പ്
കേരള ലളിതകലാ അക്കാദമി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകവുമായി സഹകരിച്ച് 2021 നവംബര്‍ 18 മുതല്‍ 27 വരെ ആലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ ''ചുമര്‍ ശില്പകലാ ക്യാമ്പ്'' സംഘടിപ്പിക്കുന്നു. നവംബര്‍ 18ന് രാവിലെ 9.30 ന് എച്ച്. സലാം എം.എല്‍.എ ക്യാമ്പിൻ്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ലളിതകലാ അക്കാദമി നിര്‍വ്വാഹക സമിതി അംഗം എന്‍.ബാലമുരളീകൃഷ്ണന്‍ സ്വാഗതവും, കേരള ലളിതകലാ അക്കാദമി സെക്രട്ടറി പി.വി.ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഷീബാ രാകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കവിത കെ, ജില്ലാ പഞ്ചായത്ത് അംഗം പി.അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി.വേണുലാല്‍, ആര്‍.ജയരാജ്, ഗ്രാമപഞ്ചായത്ത് അംഗം സുഷമ രാജീവ്, കരുമാടിക്കുന്നിന്‍ സ്മാരകം ചെയര്‍മാന്‍ എ.ഓമനക്കുട്ടന്‍ എന്നിവര്‍ ആശംസയും, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സെക്രട്ടറി കെ.വി.വിപിന്‍ദാസ് നന്ദിയും രേഖപ്പെടുത്തും.ക്യാമ്പില്‍ അശോക് കുമാര്‍, ജൂബിലന്റ് ഉണ്ണി, ഗണേഷ് കുമാര്‍ കെ.ആര്‍, ശിവരാമന്‍, വെങ്കിടേശ്വരന്‍ എന്നീ അഞ്ച് ശില്പികളാണ് പങ്കെടുക്കുന്നത്. സിമൻ്റ് മാദ്ധ്യമമാക്കിക്കൊണ്ട് കുഞ്ചന്‍ നമ്പ്യാരുടെ ജീവിത കഥയെ ആസ്പദമാക്കിയുള്ള സൃഷ്ടികളാണ് ക്യാമ്പില്‍ രചിക്കുന്നത്.