പിതാവിനെ തിരികെ വേണം; പിഞ്ചുകുഞ്ഞിനെ ബലി നൽകാൻ ഒരുങ്ങി യുവതി
ന്യൂഡൽഹി: മരിച്ചുപോയ തന്‍റെ പിതാവിനെ തിരികെ കൊണ്ടുവരാൻ നവജാത ശിശുവിനെ ബലി നൽകാൻ ഒരുങ്ങി യുവതി. തെക്കുകിഴക്കൻ ഡൽഹിയിലെ കൈലാഷ് പ്രദേശത്താണ് സംഭവം. പൊലീസിന്‍റെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. നരബലി നടത്താൻ ശ്രമിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് മാസം പ്രായമായ കുഞ്ഞിനെ നരബലി നൽകുന്നതിനായി യുവതി തട്ടിക്കൊണ്ടു പോകുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ പൊലീസ് കുഞ്ഞിനെ കണ്ടെത്തി. മരിച്ചുപോയ പിതാവിനെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന വിശ്വാസമാണ് നരബലി നടത്താൻ പ്രേരിപ്പിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.