18കാരന്‍റെ ശരീരം വേണം, വാർദ്ധക്യ വേഗത കുറയുന്നു; 45 കാരൻ മുടക്കിയത് 16 കോടി

ലോസ് ഏഞ്ചൽസ് : വ്യായാമത്തിലൂടെയും ശരിയായ ഭക്ഷണക്രമത്തിലൂടെയും ശരീരത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നതിൽ വളരെയധികം താൽപ്പര്യമുള്ള ധാരാളം ആളുകൾ നമുക്കിടയിലുണ്ട്. ഈ ഫിറ്റ്നസ് പ്രേമികൾ എല്ലായ്പ്പോഴും അവരുടെ ശരീരത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. എന്നാൽ ലോസ് ഏഞ്ചൽസിൽ നിന്നുള്ള 45 വയസ്സുള്ള ഒരാൾ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ? 18 വയസുകാരൻ ആകണം. അതിനായി ഒന്നോ രണ്ടോ അല്ല, 16 കോടി രൂപയാണ് ചെലവഴിച്ചത്.  ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള ന്യൂറോ ടെക്നോളജി കമ്പനിയായ ദി കെർണലിന്‍റെ സിഇഒ ബ്രയാൻ ജോൺസൺ ആണ് ഡോക്ടർമാരുടെ സഹായത്തോടെ തന്‍റെ പ്രായം എങ്ങനെ കുറയ്ക്കാം എന്ന പരീക്ഷണത്തിൽ ഏർപെട്ടിരിക്കുന്നത്. തന്‍റെ എപ്പിജെനെറ്റിക് പ്രായം 5.1 വർഷം കുറഞ്ഞുവെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങൾ അദ്ദേഹം അടുത്തിടെ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം വാർദ്ധക്യത്തിന്‍റെ വേഗത 24 ശതമാനം കുറഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. 18 കാരന്‍റെ ശ്വാസകോശ ശേഷിയും ശാരീരിക ക്ഷമതയും 37 കാരന്‍റെ ഹൃദയവും 28 കാരന്‍റെ ചർമ്മവും നൽകിയെന്ന് അവകാശപ്പെടുന്ന ദൈനംദിന ദിനചര്യയാണ് അദ്ദേഹം പിന്തുടരുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. 30 ഡോക്ടർമാരും ഗവേഷകരുമടങ്ങുന്ന സംഘമാണ് അദ്ദേഹത്തിനു വേണ്ടി പ്രവർത്തിക്കുന്നത്. 18 വയസുകാരൻ്റെ തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ, ടെൻഡോണുകൾ, പല്ലുകൾ, ചർമ്മം, മുടി, മൂത്രസഞ്ചി, ലിംഗം, മലാശയം എന്നിവ വേണമെന്നാണ് ഇദ്ദേഹത്തിൻ്റെ ആഗ്രഹം.

Related Posts