സംസ്ഥാനത്ത് 6 ജില്ലകളിൽ 3 ഡിഗ്രി വരെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ 3 ഡിഗ്രി വരെ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് താപനില 3 ഡിഗ്രി വരെ ഉയരാൻ ഇടയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

തിരുവനന്തപുരത്ത് 34.5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ ഇടയുണ്ട്. മറ്റു ജില്ലകളിലും ചുട്ടുപൊള്ളുന്ന അവസ്ഥയാണ് പ്രവചിക്കുന്നത്. 12 മണി മുതൽ 3 മണി വരെ പുറം ജോലികൾ ഒഴിവാക്കണം എന്ന നിർദേശം നൽകിയിട്ടുണ്ട്.

സൂര്യാതപം അടക്കമുള്ള അപകടങ്ങൾക്ക് സാധ്യത ഉള്ളതിനാലാണ് ചൂട് വളരെ ഉയർന്ന സമയത്ത് വീടിനുള്ളിൽ തന്നെ കഴിയാൻ നിർദേശിച്ചിട്ടുള്ളത്. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും നിർദേശമുണ്ട്.

Related Posts