ചാവക്കാട് നഗരസഭയിൽ വാട്ടർ എടിഎമ്മുകൾ സ്ഥാപിച്ചു
തൃശൂർ: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ചാവക്കാട് നഗരസഭയിൽ രണ്ട് വാട്ടർ എടിഎമ്മുകൾ സ്ഥാപിച്ചു. എൻ കെ അക്ബർ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം 17,40,000 രൂപ വകയിരുത്തിയാണ് രണ്ട് വാട്ടർ എടിഎം സ്ഥാപിച്ചത്. നഗരസഭ ഓഫീസ് കെട്ടിടത്തിന് മുൻവശവും ചാവക്കാട് താലൂക്ക് ആശുപത്രി പരിസരത്തുമാണ് ഇവയുള്ളത്. ഒരു രൂപയ്ക്ക് ഒരു ലിറ്ററും 5 രൂപയ്ക്ക് 5 ലിറ്ററും വെള്ളം ലഭിക്കുന്ന വിധത്തിൽ 2 കൗണ്ടറുകളാണ് എടിഎമ്മിൽ ഉള്ളത്.
ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, പി എസ് അബ്ദുൽ റഷീദ്, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം ആർ രാധാകൃഷ്ണൻ, ഫൈസൽ കാനാമ്പുള്ളി, മുനിസിപ്പൽ എൻജിനീയർ പി പി റിഷ്മ, നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥൻ, മറ്റ് കൗൺസിലർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.