മാടക്കത്തറയിൽ 12 കോടിയുടെ ജലസംരക്ഷണ പദ്ധതിക്ക് ഈ വർഷം തുറക്കം കുറിക്കും - റവന്യൂ മന്ത്രി കെ രാജൻ

തൃശൂർ: മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ ഈ വർഷം 12 കോടിയുടെ ജലസംരക്ഷ പദ്ധതികൾക്കാണ് തുടക്കം കുറിക്കുകയെന്ന് റവന്യൂ മന്ത്രി കെ രാജൻ. മാടക്കത്തറ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സ്കൂൾ കുട്ടികൾക്കുള്ള ആട് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കാച്ചിക്കോട് ഡാമിന്റെയും താണിക്കുടം പുഴയുടെ പുനരുദ്ധ രണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഠനത്തോടൊപ്പം കൃഷി-മൃഗസംരക്ഷണ വിഷയങ്ങളിലും ശ്രദ്ധ ചെലുത്താൻ കുട്ടികൾക്ക് കഴിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മൃഗസംരക്ഷണ വകുപ്പ് മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന മോഡൽ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂൾ ഗോട്ട് ക്ലബ് എന്ന പദ്ധതി നടപ്പിലാക്കുന്നത്. കട്ടിലപൂവ്വം ഗവ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് തിരഞ്ഞെടുത്ത 25 കുട്ടികൾക്കാണ് ആടിനെ വിതരണം ചെയതത്

ഒന്നര വർഷക്കാലത്തോളമായി വീട്ടിൽ ഇരിക്കുന്ന കുട്ടികൾക്ക് മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പു വരുത്തുന്നതിനും കാർഷിക മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ ചെറുപ്രായത്തിൽ തന്നെ താൽപര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

കട്ടിലപൂവ്വം ഗവ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടിയിൽ മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹൻ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് സണ്ണി ചെന്നിക്കര, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ ജി സൂരജ്, വെറ്റിനറി സർജൻ നിർമ്മൽ സതീഷ് കുമാർ, പ്രിൻസിപ്പാൾ കെ എം ഏലിയാസ്, ഹെഡ്മിസ്ട്രസ് ആർ സുധ, മെമ്പർമാർ, വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts