താന്ന്യത്ത് എസ് സി ഗുണഭോക്താക്കൾക്കുള്ള വാട്ടർ ടാങ്ക് വിതരണം നടത്തി.
താന്ന്യം: താന്ന്യം ഗ്രാമപഞ്ചായത്തിൽ എസ് സി ഗുണഭോക്താക്കൾക്കുള്ള വാട്ടർടാങ്ക് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് രതി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പതിനൊന്നാം വാർഡ് മെമ്പറുമായ സതി ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. പതിനഞ്ചാം വാർഡ് മെമ്പർ സിജോ പുലിക്കോട്ടിൽ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി മനോജ് നന്ദിയും പറഞ്ഞു. മെമ്പർമാരായ രഹന, ജിഷ്ണു, മീന, അഷ്‌റഫ്, രജീഷ, ഷൈനി ബാലകൃഷ്ണൻ, ആന്റോ തൊറയൻ എന്നിവർ പങ്കെടുത്തു.