യുദ്ധോപകരണങ്ങൾ ആവശ്യപ്പെട്ട് റഷ്യ ചൈനയെ സമീപിച്ചതായി റിപ്പോർട്ടുകൾ

ഉക്രയ്ൻ അധിനിവേശം ആരംഭിച്ചതിനുശേഷം യുദ്ധോപകരണങ്ങൾക്കായി റഷ്യ ചൈനയെ സമീപിച്ചതായി റിപ്പോർട്ടുകൾ. റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള വാർത്താ ഏജൻസികളും വാഷിങ്ങ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള പത്രങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റഷ്യയുടെ ഉക്രയ്ൻ ആക്രമണത്തെ ബീജിങ്ങ് അപലപിച്ചിട്ടില്ല എന്നതും അധിനിവേശമെന്ന് വിളിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. റഷ്യ-ഉക്രയ്ൻ പ്രശ്നത്തിന് ചർച്ചയിലൂടെ പരിഹാരം എന്ന നിലപാടാണ് ചൈനയ്ക്കുള്ളത്.

ഏത് തരത്തിലുള്ള ആയുധങ്ങളാണ് റഷ്യ ചൈനയിൽ നിന്ന് ആവശ്യപ്പെട്ടതെന്നോ റഷ്യൻ ആവശ്യത്തോട് ചൈന എങ്ങനെ പ്രതികരിച്ചുവെന്നോ റിപ്പോർട്ടുകളിൽ പറയുന്നില്ല. അജ്ഞാതനായ അമേരിക്കൻ നയതന്ത്രജ്ഞനെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ.

ഉക്രയ്‌നിലെ നടപടിയെ പ്രത്യേക പ്രവർത്തനം എന്ന് വിളിക്കുന്ന റഷ്യയും ചൈനയും മനുഷ്യാവകാശങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കടുത്ത പാശ്ചാത്യ സമ്മർദത്തിന് വിധേയരായതിനാൽ സഹകരണം ശക്തിപ്പെടുത്തിയിട്ടുണ്ട്.

Related Posts