തെക്കുപടിഞ്ഞാറൻ കാലവർഷം മെയ്‌ അവസാനത്തോടുകൂടി.

കാലാവർഷം ഈ മാസം അവസാനത്തോടുകൂടി എത്തിയേക്കാമെന്ന് കാലാവസ്ഥ വകുപ്പ്.

തിരുവനന്തപുരം:

തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം അവസാനത്തോട് കൂടി കേരളത്തിലെത്താൻ സാധ്യത. ശനിയാഴ്ച മുതൽ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച ന്യൂനമർദം രൂപപ്പെട്ടേക്കും. ഇതാണ് യാസ് ചുഴലിക്കാറ്റായി മാറുന്നത്. 24-നും 25-നും മഴ കൂടും. 24-ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലും 25-ന് തിരുവനന്തപുരം മുതൽ തൃശ്ശൂർവരെയുള്ള എട്ടുജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Posts