സ്വാതന്ത്ര്യത്തിനു 75 തികയുമ്പോൾ; വെൽഫെയർ കേരള കുവൈറ്റ് സ്വാതന്ത്ര്യദിന സംഗമം

വെൽഫെയർ കേരള കുവൈറ്റ് അബ്ബാസിയ മേഖല സ്വാതന്ത്ര്യദിന സംഗമം നടത്തി.അബ്ബാസിയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര പ്രസിഡണ്ട് അൻവർ സഈദ് മുഖ്യ പ്രഭാഷണം നടത്തി . 'മുൻഗാമികൾ ജീവനും സ്വത്തും ത്യജിച്ച് നേടിത്തന്ന സ്വാതന്ത്ര്യത്തേ നിലനിറുത്തുകയും അതിനു കണ്ണിലണ്ണ യൊഴിച്ചു കാവലിരിക്കുകയും ചെയ്യേണ്ടത് ഓരോ ദേശസ്നേഹയൂടെയും സമകാലിക ബാധ്യതയാണെന്നും, അടിയുറച്ച മത വിശ്വാസിയായിരിക്കെ തന്നെ മത സൗഹാർദത്തിനു വേണ്ടി ആത്മാർത്ഥമായി നിലകൊണ്ട മഹാനായിരുന്നു രാഷ്ട്രപിതാവ് ഗാന്ധിജി. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന അദ്ദേഹത്തിൻ്റെ പ്രഖ്യാപനം തന്നെയാണ് ഓരോ പൗരനും ഇക്കാലത്ത് ഏറ്റെടുക്കേണ്ടത് 'എന്നും അൻവർ സഈദ് പറഞ്ഞു.

സാമ്പത്തിക വിദഗ്ദ്ധൻ മനാഫ് പി.കെ, കവിയും എഴുത്തുകാരനുമായ ധർമ്മ രാജ് മടപ്പളി, കേന്ദ്ര ജനറൽ സെക്രട്ടറി ഗിരീഷ് വയനാട് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ഗീത പ്രശാന്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ദേശ ഭക്തി ഗാനവും, കുട്ടികളുടെ ദേശിയ ഗാനവും വേദിയിൽ നടന്നു. ഫൈസൽ വടക്കേക്കാട്, പ്രമോദ് എന്നിവർ അവതരിപ്പിച്ച കവിയരങ്ങും ശ്രദ്ധേയമായി. മേഖല പ്രസിഡണ്ട് നൗഫൽ എം എം അധ്യക്ഷത വഹിച്ച പരിപാടിയിൽ അബ്ദു.എ.കെ സ്വാഗതവും സമീർ.കെ നന്ദിയും പറഞ്ഞു.