സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനും പെന്‍ഷന്‍ കുടിശിക വിതരണവും പ്രതിസന്ധിയില്‍
തിരുവനന്തപുരം : നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള വായ്പ തുക നിശ്ചയിച്ച് നല്‍കാന്‍ കേന്ദ്രം തയ്യാറാകത്തതില്‍ കേരളത്തിന് ആശങ്ക. ക്ഷേമ പെന്‍ഷന്‍ മുതല്‍ ശമ്പള പെന്‍ഷന്‍ കുടിശിക വിതരണം വരെയുള്ള കാര്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന് വിലങ്ങുതടിയാണ്. ഓരോ സംസ്ഥാനത്തിനും അതാത് സാമ്പത്തിക വര്‍ഷം എടുക്കാവുന്ന വായ്പ പരിധി നിര്‍ണയിച്ച് നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്.
നടപ്പ് സാമ്പത്തിക വര്‍ഷം കേരളത്തിന് 32,440 കോടി രൂപയാണ് കണക്കാക്കിയത്. സംസ്ഥാനം ആവശ്യപ്പെടുന്ന മുറയ്ക്ക് വായ്പ തുക കേന്ദ്രം അംഗീകരിച്ച് നല്‍കണം. ഡിസംബര്‍ വരെയുള്ള ഒമ്പത് മാസത്തേക്കുള്ള വായ്പ തുകക്ക് അനുമതി ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും കേന്ദ്ര തീരുമാനം അറിയിച്ചിട്ടില്ല.