പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതം; തുടർച്ചയായ വ്യോമക്രമണവുമായി ഇസ്രായേൽ
ഒരു ഇടവേളയ്ക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതം. ഗാസയിലും ലെബനോനിലും ഇസ്രായേൽ തുടർച്ചയായ വ്യോമക്രമണം നടത്തി. ലെബനോനിൽ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടി ആയാണ് ഇസ്രായേൽ വ്യോമാക്രമണം. ഹമാസ് ഭീകരർ ആണ് വ്യോമക്രമണം നടത്തിയതെന്നും തിരിച്ചടി നൽകുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. എന്നാൽ ലെബനോനിൽ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയത് തങ്ങൾ അല്ലെന്നാണ് ഹമാസ് പറയുന്നത്. ഹമാസിന്റെ ആയുധ നിർമാണ ഫാക്ടറി തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.