ഇന്നലെ രാത്രി അന്തരിച്ച ഗായകൻ കെ കെ-യ്ക്ക് പശ്ചിമ ബംഗാൾ സർക്കാർ ഗൺ സല്യൂട്ട് നൽകും
കൊൽക്കത്ത : നേതാജി സുബാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ടിൽ ആണ് കെ കെ-യ്ക്ക് ഗൺ സല്യൂട്ട് നൽകുക. മുഖ്യമന്ത്രി മമതബാനർജി ഉൾപ്പെടെ ഭരണതലത്തിലെ ഉന്നതർ പങ്കെടുക്കും . കെ കെ എന്നറിയപ്പെടുന്ന കൃഷ്ണകുമാർ കുന്നത്ത് എന്ന മലയാളി ബോളിവുഡ് ഗായകൻ കൊൽക്കത്തയിൽ പരിപാടിയിൽ പങ്കെടുക്കവെ കുഴഞ്ഞു വീഴുക ആയിരുന്നു തുടർന്ന് അദ്ദേഹത്തെ CMRI ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കയായിരുന്നു . അസ്വഭാവിക മരണത്തിന് കൊൽക്കത്ത പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .അന്വേഷണം പുരോഗമിക്കുന്നു . മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.