വലപ്പാട് ഓർമ്മയിലെ സ്കൂൾ വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ സമ്മാനദാന ചടങ്ങ് നടന്നു
വലപ്പാട് : 1984 ബാച്ച് വലപ്പാട് ഗവണ്മെന്റ് സ്കൂളിന്റെ നേതൃത്വത്തിൽ വരവാണി ഓൺലൈൻ കലാപരിപാടിയുടെ സമ്മാനദാന ചടങ്ങ് വലപ്പാട് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ജിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രിയൻ വലപ്പാട് അധ്യക്ഷത വഹിച്ചു. ജിജു അരയംപറമ്പിൽ സ്വാഗതം പറഞ്ഞു. വലപ്പാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ പട്ടാലി സമ്മാനദാനം നിർവഹിച്ചു. ശ്രീദേവി ഹെഡ്മിസ്ട്രസിനെ പൊന്നാട അണിയിച്ചു. സചിത്രൻ, സംഗീത, സുരേന്ദ്രൻ, സുനി, രാമകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. ലതിക നന്ദി രേഖപ്പെടുത്തി.