പബ്ജി കളിച്ച് നടക്കുന്നതിനിടെ ട്രെയ്നിടിച്ച് രണ്ട് കൗമാരക്കാർ മരിച്ചു

പരിസരബോധം നഷ്ടപ്പെട്ട് പബ്ജിയുടെ മായിക ലോകത്ത് സ്വയം മറന്ന് നടന്ന രണ്ട് കൗമാരക്കാർ ട്രെയ്നിടിച്ച് മരിച്ചു. ഉത്തർപ്രദേശിലെ മധുരയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

18 വയസ്സുള്ള കപിലും 16 വയസ്സുള്ള രാഹുലും പ്രഭാത നടത്തത്തിന് ഇറങ്ങിയതായിരുന്നു. നടക്കുന്നതിനിടെ കളിയിലേക്ക് തിരിഞ്ഞിരിക്കണം. പാളത്തിലേക്ക് നടന്നതോ ട്രെയ്ൻ വന്നതോ അറിയാത്തവിധം കളിയിൽ മുഴുകിയിരിക്കണം. മൃതദേഹങ്ങൾക്കടുത്തായി കാണപ്പെട്ട മൊബൈലിൽ ഗെയിം റൺ ചെയ്യുന്നുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അടിക്കടിയുള്ള അപകടങ്ങൾക്കും സാമ്പത്തിക കുഴപ്പങ്ങൾക്കും പിന്നാലെ രാജ്യസുരക്ഷയുടെ പേരിൽ നിരോധിക്കപ്പെട്ടതാണ് പബ്ജി ഉൾപ്പെടെയുള്ള ചൈനീസ് ഗെയിമുകൾ. നിരോധനത്തിനുശേഷവും പബ്ജി ദുരന്തങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. വിപിഎൻ ഉപയോഗിച്ചും മറ്റും വലിയൊരു വിഭാഗം ആളുകൾ ഇപ്പോഴും പബ്ജി കളിക്കാറുണ്ട്.

Related Posts