നാട്ടിക നിയോജക മണ്ഡലത്തിൽ പട്ടയത്തിനായി അപേക്ഷ നൽകിയവർ എം എൽ എ ക്യാമ്പ് ഓഫീസുമായി ബന്ധപ്പെടണമെന്ന് സി സി മുകുന്ദൻ.
പെരിങ്ങോട്ടുകര: നാട്ടിക നിയോജക മണ്ഡലത്തിൽ തൃശൂർ, ചാവക്കാട് താലൂക്കുകളിലെ വില്ലേജുകൾക്ക് കീഴിൽ നിരവധി പട്ടയ അപേക്ഷകരുണ്ടെങ്കിലും, തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും, ജലസേചന വകുപ്പിന്റെയും പല തലത്തിലുള്ള ഓഫീസുകളിൽ തുടർനടപടികൾക്ക് വേണ്ടി, പട്ടയ നടപടികളെ സംബന്ധിച്ച വിശദ വിവരങ്ങൾ അപേക്ഷകർ നേരിട്ട് പട്ടയ അപേക്ഷയുടെ പകർപ്പുമായി ക്യാമ്പ് ഓഫീസുമായി ബന്ധപ്പെട്ട് നൽകണമെന്ന് എം എൽ എ സി സി മുകുന്ദൻ വാർത്താകുറിപ്പിൽ അറിയിച്ചു.
തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും അധീനതയിലുള്ള സ്ഥലം പുനർ നിക്ഷിപ്തമാക്കുന്ന നടപടികൾ ഏറെ സങ്കീർണ്ണമാണെന്നും, ഈ സങ്കീർണമായ നടപടി സുഗമമാക്കുന്നതിന് അപേക്ഷകരെ സഹായിക്കാൻ തന്റെ ഓഫീസിനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഈ സൗകര്യം അപേക്ഷകർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.