ലെയ്ന്‍ ട്രാഫിക് തെറ്റിക്കുന്നവരെ കണ്ടെത്താൻ ഇന്ന് വ്യാപക പരിശോധന; കര്‍ശന നടപടിയെന്ന് മന്ത്രി
കോഴിക്കോട്: ലെയ്ൻ ഗതാഗതം ലംഘിക്കുന്നവരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് ഇന്ന് സംസ്ഥാന വ്യാപകമായി പരിശോധന നടത്തും. ലെയ്ന്‍ ട്രാഫിക് തെറ്റിക്കുന്നവര്‍ക്കതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു കൊടുവള്ളിയിൽ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് പറഞ്ഞു. അപകട മരണങ്ങളിൽ 50 ശതമാനവും സംഭവിക്കുന്നത് ശരിയായ ലെയ്ൻ പാലിക്കാത്തതുകൊണ്ടാണ്. ഇക്കാര്യത്തിൽ വലിയ ബോധവൽക്കരണം നടത്തും. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്കെതിരെ ഉചിതമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.