എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണം;ഒരാള്‍ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു

കോട്ടയം : എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. കണമല അട്ടി വളവിൽ ഇന്ന് രാവിലെയാണ് സംഭവം. പുറത്തേൽ ചാക്കോച്ചൻ (65) ആണ് മരിച്ചത്. പ്ലാവനാക്കുഴിയിൽ തോമാച്ചൻ (60)നാണ് പരിക്കേറ്റത്.പരിക്കേറ്റയാള്‍ ആശുപത്രിയിലാണ്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. സ്ഥലത്ത് നാട്ടുകാരും വനപാലകരുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് സംഘർഷാവസ്ഥയിലെത്തുകയും ചെയ്തു.