വാടക വീടിനും ജി.എസ്.ടി ഈടാക്കുമോ? വ്യക്തത വരുത്തി കേന്ദ്രം

ന്യൂഡൽഹി: വാടക വീടുകൾക്കും ജിഎസ്ടി ചുമത്തുമെന്ന വാർത്തയിൽ വിശദീകരണവുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ. വാടക വീടുകൾക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കുമെന്ന വാർത്ത വ്യാജമാണെന്ന് പിഐബി അറിയിച്ചു. ഒരു വ്യാവസായിക സ്ഥാപനത്തിന് വീട് വാടകയ്ക്ക് നൽകിയാൽ മാത്രമേ ജിഎസ്ടി ഈടാക്കൂ. സ്വകാര്യ വ്യക്തിക്ക് സ്വകാര്യ ഉപയോഗത്തിനായി വീട് നൽകിയാൽ നികുതി ഈടാക്കില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ട്വീറ്റ് ചെയ്തു. പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾക്ക് ജിഎസ്ടി ഏർപ്പെടുത്താൻ കൗൺസിൽ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്ന് ലസ്സി, തൈർ തുടങ്ങിയ പല ഉൽപ്പന്നങ്ങളും നികുതി വലയത്തിൽ വന്നു. ഇതിന് പിന്നാലെയാണ് നികുതിയുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പ്രചരിച്ചത്. ശ്മശാനങ്ങളിലെ ശവസംസ്കാരത്തിനും ആശുപത്രി സേവനത്തിനും അധിക നികുതി ഏർപ്പെടുത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തത വരുത്തി ധനമന്ത്രി നിർമ്മല സീതാരാമൻ രംഗത്തെത്തി. ശവസംസ്കാരത്തിന് നികുതി ഏർപ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി വിശദീകരിച്ചു

Related Posts