ഓസ്കർ വേദിയിൽ ക്രിസ് റോക്കിൻ്റെ മുഖത്തടിച്ച വിൽ സ്മിത്തിന് 10 വർഷത്തെ ഓസ്‌കർ വിലക്ക്

രോഗിയായ ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിനെക്കുറിച്ച് മോശം വാക്കുകൾ പറഞ്ഞതിന് ഓസ്കർ വേദിയിൽ അവതാരകനായ ക്രിസ് റോക്കിൻ്റെ മുഖത്തടിച്ച് ലോകത്തെ ഞെട്ടിച്ച നടൻ വിൽ സ്മിത്തിന് 10 വർഷത്തെ വിലക്ക് ഏർപ്പെടുത്തി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട് ആൻ്റ് സയൻസസ്. ഓസ്കർ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് മാത്രമല്ല നടന് വിലക്കുള്ളത്. മറിച്ച് വരുന്ന 10 വർഷക്കാലം അക്കാദമി സംഘടിപ്പിക്കുന്ന ഒരു പരിപാടിയിലും നടന് പങ്കെടുക്കാനാവില്ല.

കിങ്ങ് റിച്ചാർഡ് എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിന് മികച്ച നടനുള്ള ഓസ്കർ സ്വീകരിക്കാൻ വേദിയിൽ എത്തിയപ്പോഴാണ് ഓസ്കറിൻ്റെ ചരിത്രത്തിൽ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഓസ്കർ അവാർഡ് വിതരണം ലൈവായി ലോകം മുഴുവൻ കണ്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് നടൻ അവതാരകൻ്റെ മുഖത്ത് അടിച്ചത്.

ഓസ്കർ വേദിയിലെ മോശം പെരുമാറ്റത്തിൽ പിന്നീട് വിൽ സ്മിത്ത് മാപ്പ് ചോദിച്ചിരുന്നു. വേദിയിലെ തൻ്റെ പെരുമാറ്റം അതിരു കടന്നതും പൊറുക്കാനാവാത്തതുമാണെന്നാണ് നടൻ അഭിപ്രായപ്പെട്ടത്. അക്രമം അതിന്റെ ഏത് രൂപത്തിലും വിഷമയവും വിനാശകരവുമാണ്. തന്റെ പെരുമാറ്റം അസ്വീകാര്യവും ക്ഷമിക്കാനാകാത്തതുമായിരുന്നു. തമാശകൾ ജോനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. താൻ വൈകാരികമായിത്തന്നെ അതിനോട് പ്രതികരിച്ചു. അത് പാടില്ലായിരുന്നു. അക്കാദമിയോടും ഷോയുടെ നിർമാതാക്കളോടും കാണികളോടുമെല്ലാം നടൻ ക്ഷമാപണം നടത്തിയിരുന്നു.

ലഭിച്ച അവാർഡ് അസാധുവാക്കിയില്ല എന്നതും വരും വർഷങ്ങളിൽ മത്സരത്തിന് വിലക്ക് ലിയുടെ ഭാഗമാണെങ്കിലും ജാഡയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള തമാശ തഏർപ്പെടുത്തിയിട്ടില്ല എന്നതും നടനെ സംബന്ധിച്ച് ആശ്വാസകരമാണ്. പരമ്പരാഗതമായി മുൻ വർഷം മികച്ച നടനുള്ള അവാർഡ് ലഭിച്ച വ്യക്തിയാണ് വരും വർഷം മികച്ച നടിക്കുള്ള അവാർഡ് വിതരണം ചെയ്യുന്നത്. വിലക്ക് വന്നതോടെ വിൽ സ്മിത്തിന് അതിന് കഴിയാതായി.

Related Posts