മികച്ച നടനുള്ള ഓസ്കർ നേടിയ വിൽ സ്മിത്ത് അവതാരകൻ്റെ മുഖത്തടിച്ചു

ആദ്യ ഓസ്കർ പുരസ്കാരത്തിൻ്റെ ചരിത്രനേട്ടത്തിൽ ഹർഷാരവങ്ങൾക്കിടയിൽ വേദിയിലേക്ക് കടന്നുവന്ന പ്രശസ്ത നടൻ വിൽ സ്മിത്ത് അവതാരകൻ്റെ മുഖത്തടിച്ചു. ഭാര്യ ജേഡ പിങ്കറ്റ് സ്മിത്തിനെക്കുറിച്ച് തമാശ പറഞ്ഞതിനാണ് സ്മിത്ത് അവതാരകനായ ക്രിസ് റോക്കിൻ്റെ മുഖത്തടിച്ചത്.

ഓസ്കർ അവാർഡ് വിതരണം ലൈവായി ലോകം മുഴുവൻ കണ്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് വിൽ സ്മിത്തിൻ്റെ നാടകീയമായ പ്രകടനം അരങ്ങേറിയത്.

എന്നാൽ അടിയേറ്റിട്ടും തികച്ചും അക്ഷോഭ്യനായി കാണപ്പെട്ട അവതാരകൻ ക്രിസ് റോക്ക് ഇതൊരു ചരിത്ര നിമിഷമാണ് എന്ന് പറഞ്ഞത് സദസ്സിലാകെ പൊട്ടിച്ചിരി പടർത്തി. ഓസ്കർ വേദിയിലെ നാടകീയമായ സംഭവ വികാസങ്ങൾ "സ്റ്റേജ്ഡ് " ആണോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്.

Related Posts