കളി മുടക്കുമോ? ട്വന്റി 20 ലോകകപ്പ് ഫൈനലിന് മഴ ഭീഷണി
മെൽബൺ: നാളെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഫൈനലിന് മഴ ഭീഷണി. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ലോകകപ്പിലെ മൂന്ന് മത്സരങ്ങൾ മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ഇവിടെയാണ് ഇംഗ്ലണ്ട്-പാകിസ്ഥാൻ ഫൈനൽ മത്സരം. ഫൈനൽ മത്സരം തടസ്സപ്പെട്ടാൽ തിങ്കളാഴ്ച റിസർവ് ദിനമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്. എന്നിരുന്നാലും, ഈ രണ്ട് ദിവസങ്ങളിലും മെൽബണിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. രണ്ട് ഇന്നിംഗ്സിലും കുറഞ്ഞത് 10 ഓവറെങ്കിലും എറിഞ്ഞില്ലെങ്കിൽ മത്സരം ഉപേക്ഷിക്കേണ്ടി വരും. മത്സരം 2 ദിവസവും മുടങ്ങിയാൽ ഇരുടീമുകളും ട്രോഫി പങ്കിടും.