കുവൈറ്റിൽ കാറ്റും മഴയും തുടരാൻ സാധ്യത; ജാഗ്രത നിർദേശം നൽകി
കുവൈറ്റ് : കുവൈറ്റിൽ മഴയും കാറ്റും തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. വെള്ളിയാഴ്ച രാത്രി മുതൽ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍റെ തെക്കൻ ഭാഗങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. കാറ്റിനൊപ്പം ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാകാനും ദൃശ്യപരത കുറയാനും സാധ്യതയുണ്ട്. ഈർപ്പത്തിന്‍റെ അളവ് ഉയരും. മഴയത്ത് വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അപകടങ്ങൾക്ക് കാരണമാകുന്ന വാഹനം ഓടിക്കരുതെന്നും അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. അസ്ഥിരമായ കാലാവസ്ഥ ഏതാനും ദിവസം കൂടി തുടരും. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി ഫോൺ നമ്പറിൽ (112) വിളിക്കാൻ ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.