യൂറോപ്പിലെ ജീവനക്കാർക്ക് യൂണിയൻ നിർമ്മിക്കാൻ അനുമതി നൽകുന്ന ഇന്ത്യൻ ഐടി സ്ഥാപനമായി വിപ്രോ
മുംബൈ: യുറോപ്പിലെ ജീവനക്കാർക്ക് യുണിയൻ രൂപീകരിക്കാൻ അനുമതി നൽകുന്ന ആദ്യ ഇന്ത്യൻ ഐടി സ്ഥാപനമായി വിപ്രോ. ഇതിലൂടെ യൂറോപ്യൻ വർക്ക്സ് കൗൺസിൽ (ഇഡബ്ല്യുസി) രൂപീകരിക്കാനും പ്രവർത്തിക്കാനും കമ്പനി ജീവനക്കാരെ അനുവദിക്കും. ഫ്രാൻസ്, സ്വീഡൻ, ഫിൻലൻഡ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ 13 രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് വിപ്രോയ്ക്കുള്ളത്. യൂറോപ്പിലെ വിവിധ വിഭാഗങ്ങളിലായി 30,000 ലധികം ജീവനക്കാരാണ് കമ്പനിക്കുള്ളത്. യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ ഇക്കണോമിക് ഏരിയ എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അല്ലെങ്കിൽ നിയമിക്കപ്പെട്ട ജീവനക്കാരുടെ പ്രതിനിധികളാണ് യൂറോപ്യൻ വർക്ക്സ് കൗൺസിലിന് നേതൃത്വം നൽകുന്നത്. ചെയർ സ്പോൺസർഷിപ്പ് വിപ്രോയുടെ യൂറോപ്പിലെ സിഇഒയ്ക്കും പ്രാദേശിക ബിസിനസ് മേധാവികളുടെ ടീമിനുമായി തുടരും.