'75 കലാരൂപങ്ങൾ- 750 മിനിറ്റ്- 750-ലധികം കലാകാരന്മാർ' എന്ന പ്രമേയത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസ്സിയിൽ 'നമസ്തേ കുവൈറ്റ്' അരങ്ങേറും


കുവൈറ്റ് : ഇന്ത്യൻ എംബസി, ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പുമായി (ICSG) സഹകരിച്ച്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങളുടെ 'ആസാദി കാ അമൃത് മഹോത്സവ്' ഭാഗമായി 'നമസ്തേ കുവൈറ്റ്' സംഘടിപ്പിക്കുന്നു.
2022 സെപ്റ്റംബർ 23 (വെള്ളി) രാവിലെ 8 മുതൽ രാത്രി 8 വരെ. എംബസിയിലാണ് പരിപാടികൾ നടക്കുക.
'75 കലാരൂപങ്ങൾ- 750 മിനിറ്റ്- 750-ലധികം കലാകാരന്മാർ' എന്ന പ്രമേയത്തിൽ ഉള്ള പരിപാടിയിൽ 750-ലധികം കലാകാരന്മാർ 750 മിനിറ്റ് ഇടവേളയില്ലാതെ തുടർച്ചയായി ഇന്ത്യയിലെ 75 കലാരൂപങ്ങൾ അവതരിപ്പിക്കും. സമ്പന്നമായ ഇന്ത്യൻ പൈതൃകത്തെ വരച്ചു കാട്ടുന്നതിനും സ്വതന്ത്ര ഇന്ത്യയുടെ മഹത്തായ 75 വർഷത്തെ സ്മരണയ്ക്കുമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന കലാരൂപങ്ങൾ പരിപാടിയിൽ അരങ്ങേറും . ഇവന്റ് ഹൈബ്രിഡ് മോഡിൽ നടക്കും- വെർച്വൽ, ഓഫ്‌ലൈൻ. പരിപാടിയുടെ തത്സമയ സ്ട്രീമിംഗ് ലിങ്കുകൾ എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കിടും. പരിമിതമായ ഇരിപ്പിടങ്ങൾ ലഭ്യമാവുന്നതിനാൽ, ഓഫ്‌ലൈൻ ഇവന്റിലേക്കുള്ള പ്രവേശനം ആദ്യം വരുന്നവർക്ക് ആദ്യം പ്രവേശനം എന്ന അടിസ്ഥാനത്തിലാണ്. എംബസി ഓഡിറ്റോറിയത്തിൽ ഓഫ്‌ലൈൻ പരിപാടിയിൽ പങ്കെടുക്കുന്നതിന് സിവിൽ ഐഡി നിർബന്ധമാണ്.
