കർഷക കരിനിയമങ്ങൾ പിൻവലിക്കുക; മുൻകൃഷി മന്ത്രി വി എസ് സുനിൽകുമാർ
കോതകുളം: സി പി ഐ യുടെ വർഗ്ഗ ബഹുജന സംഘടനകൾ സംയുക്തമായി വലപ്പാട് കോതകുളം സെന്ററിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ് മുൻകൃഷി മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
പത്ത് മാസക്കാലമായി കർഷകർ ഡൽഹിയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഐതിഹാസീകമായ ചരിത്ര സമരത്തിന് പിൻതുണ നൽകിക്കൊണ്ട് സെപ്തംബർ 27 ന് നടക്കുന്ന ഭാരത് ബന്ദിന് ഐക്യദാഢ്യം പ്രഖ്യാപിച്ചു കൊണ്ട് അഖിലേന്ത്യ കിസാൻ സഭ, എ ഐ ടി യു സി, ബി കെ എം യു ,മഹിളാസംഘം, എ ഐ വൈ എഫ് എ ഐ എസ് എഫ് എന്നിവർ ചേർന്ന് സംയുക്തമായാണ് നടത്തിയ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചത്.
ബി കെ എം യു മണ്ഡലം സെക്രട്ടറി പി കെ ശശിധരൻ അധ്യക്ഷത വഹിച്ചു. ബി കെ എം യു പഞ്ചായത്ത് സെക്രട്ടി രാജൻ പട്ടാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ലോക്കൽ സെക്രട്ടറി എ ജി സുഭാഷ് അഖിലേന്ത്യ കിസാൻ സഭ മണ്ഡലം സെക്രട്ടറി എം വി സുരേഷ്, മഹിളാസംഘം സെകട്ടി സീന കണ്ണൻ, സി പി ഐ ബ്രാഞ്ച് സെക്രട്ടറി കണ്ണൻ വലപ്പാട്, എ ഐ വൈ എഫ് സെക്രട്ടറി നിഖിൽ ദാസ്, ബ്ലോക്ക് മെമ്പർ വസന്ത ദേവലാൽ, ഉണ്ണികൃഷണൻ എന്നിവർ സംസാരിച്ചു. കിസാൻ സഭ പഞ്ചായത്ത് പ്രസിഡണ്ട് സുചിന്ദ് പുല്ലാട്ട് നന്ദിയും പറഞ്ഞു.