പിയുസി സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഡൽഹിയിൽ ഇനി ഇന്ധനം വാങ്ങാൻ കഴിയില്ല

ന്യൂഡൽഹി: ഡൽഹിയിൽ ഇനി മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല. ഒക്ടോബർ 25 മുതൽ പെട്രോൾ പമ്പുകളിൽ ഇന്ധനം വാങ്ങുന്നതിന് ഡൽഹിയിലെ വാഹന ഉടമകൾ മലിനീകരണ നിയന്ത്രണ (പിയുസി) സർട്ടിഫിക്കറ്റുകൾ നിർബന്ധമായും കൈവശം വയ്ക്കണമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി. പരിസ്ഥിതി, ഗതാഗതം, ട്രാഫിക് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ നടപടിക്രമങ്ങളും പദ്ധതി നടത്തിപ്പും യോഗത്തിൽ ചർച്ച ചെയ്തു.

Related Posts